സംസ്ഥാനത്ത് ആദ്യമായി തീരസുരക്ഷയ്ക്ക് കടലോര ജാഗ്രത സമിതിയുടെ ജില്ലാ തല കമ്മറ്റി

02 Aug 2025

സംസ്ഥാനത്ത് ആദ്യമായി തീരസുരക്ഷയ്ക്ക് കടലോര ജാഗ്രത സമിതിയുടെ ജില്ലാ തല കമ്മറ്റി

വിശാലമായ തീരദേശവും അന്തർദേശീയ കപ്പൽ ചാനലിന്റെ സാന്നിദ്ധ്യവും തീരസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ തീരദേശവാസികളുമായി ചേർന്ന് തീരസുരക്ഷയിലൂടെ രാജ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം സിറ്റി പോലീസ് കടലോര ജാഗ്രതാ സമിതി ജില്ലാ തല യോഗം സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ ആദ്യമായി കൊല്ലം സിറ്റിയിലാണ് കടലോര ജാഗ്രത സമിതിയുടെ ജില്ലാതല രൂപീകരണം നടന്നത്. 02.08.2025 വൈകുന്നേരം 05.00 മണിക്ക് കൊല്ലം സിറ്റി പോലീസ് ക്ലബ്ബിൽ വച്ച് ജില്ലാ പോലീസ് മേധാവി ശ്രീമതി. കിരൺ നാരായണൻ ഐ.പി.എസ് ന്റെ അധ്യക്ഷതയിൽ കടലോര ജാഗ്രത സമിതിയുടെ ജില്ലാ തലത്തിലുള്ള ആദ്യ യോഗം ചേർന്നു. ജില്ലാ പോലീസ് മേധാവി കടലോര ജാഗ്രത സമിതിയുടെ പ്രാധാന്യവും തീരസുരക്ഷയിൽ വഹിക്കേണ്ട പങ്കിനെപ്പറ്റിയും ആമുഖമായി സംസാരിച്ചു. സ്‌പെഷൽ ബ്രാഞ്ച് എ.സി.പി, എ.പ്രദീപ്കുമാർ വിഷയ അവതരണം നടത്തി. തുടർന്ന് നടന്ന ചർച്ച അഡീഷണൽ എസ്.പി ശ്രീ.സക്കറിയ മാത്യു നയിച്ചു. തീരപ്രദേശത്തെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികൾ അവരുടെ പ്രശ്‌നങ്ങളും പരിമിതികളും ആശങ്കകളും യോഗത്തിൽ പങ്ക് വച്ചു. ചർച്ചയിൽ തീരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ പോലീസുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കടലിലും തീരത്തുമുണ്ടകുന്ന പ്രശ്‌നങ്ങൾ പോലീസിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുമെന്നും പ്രതിനിധികൾ ഉറപ്പ് നൽകി. ജാഗ്രത സമിതി ജില്ലാ പ്രതിനിധികളായ ഫ്രാൻസീസ് സേവ്യർ, ബാഹുലേയൻ, ജോൺ തോമസ് തുടങ്ങിയവർക്ക് പുറമേ എ.സി.പി.മാരായ നസീർ.എ, എസ്.ഷരീഫ് അലക്‌സാണ്ടർ തങ്കച്ചൻ, തീരദേശ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഓർ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156264