സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

12 Jul 2025

സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

കൊല്ലം സിറ്റി പോലീസ്, സ്‌നേഹിത വിമന്‍സ് ഹെല്‍ത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ 'പരിശോധിക്കുക, കണ്ടെത്തുക, സുരക്ഷിതരാവുക' എന്ന ലക്ഷ്യത്തോടെ, 'ഏറ്റവും നല്ല സംരക്ഷണം നേരത്തെയുള്ള കണ്ടെത്തലാണ്' എന്ന പ്രമേയവുമായി സ്തനാര്‍ബുദ നിര്‍നണയ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസ് ഹോസ്പിറ്റലില്‍ വച്ച് നടന്ന ക്യാമ്പ് സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ഡോ. അമൃത.റ്റി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ് സ്വാഗതവും പറഞ്ഞു. തുടര്‍ന്ന് നടന്ന പരിശോധന ക്യാമ്പ് സ്‌നേഹിത ഹെല്‍ത്ത് ഫൗണ്ടേഷന്റെ ഡയറക്ടറും ശ്രീഗോകുലം മെഡിക്കല്‍ കോളേജിലെ കമ്മ്യുണിറ്റി മെഡിസിന്‍ പ്രഫസറുമായ ഡോ.റെജി ജോസ് (MD, DPh, DNB, Mphil clinical epidemiology) നയിച്ചു. ജില്ലാ പോലീസ് മേധാവിയും സബ് ജഡ്ജും കരുനാഗപ്പള്ളി എ.എസ്.പിയും പരിശോധനയില്‍ ആദ്യം തന്നെ പങ്കെടുത്തത് ഈ ക്യാമ്പിലെത്തിയ മറ്റ് വനിതകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. കൊല്ലം സിറ്റി പോലീസ് ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍, വനിതാ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ എന്നിവരുള്‍പ്പെടെ നൂറ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്യാമ്പില്‍ പങ്കെടുത്തു. കൃത്യമായ ഇടവേളകളില്‍ പതിവായുള്ള സ്തനാര്‍ബുദ പരിശോധനയുടെ പ്രാധാന്യം ഡോ.റെജി ജോസ് ഊന്നിപ്പറഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സരിത ചടങ്ങിന് നന്ദിയും അറിയിച്ചു.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156264