തടഞ്ഞുനിര്‍ത്തി ആക്രമിച്ച പ്രതികള്‍ക്ക് തടവ് ശിക്ഷ

09 Jul 2022

മുന്‍വിരോധത്താല്‍ ദേഹോപദ്രവം ഏല്‍പ്പിച്ച 2 പ്രതികള്‍ക്ക് കോടതി തടവും പിഴയും വിധിച്ചു. വേളമാനൂര്‍  പുളിക്കുഴി ചരുവിള വീട്ടില്‍ സതീശന്‍ മകന്‍ കുട്ടന്‍ എന്ന ജിത്തു (26), കല്ലുവാതുക്കല്‍ വേളമാനൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ തുളസി മകന്‍ കണ്ണന്‍ എന്ന മനു (30) എന്നിവര്‍ക്കാണ് 15,000/- രൂപ പിഴയും രണ്ട് കൊല്ലം തടവ്ശിക്ഷയും ലഭിച്ചത്. 2020 ലാണ് കേസിന് ആസ്പതമായ സംഭവം, മുന്‍പ് പരാതിക്കാരിയുടെ മകനെ പ്രതികള്‍ ഉപദ്രവിച്ചതിന് കേസ് നല്‍കിയിരുന്നു. ഈ കാരണത്താല്‍ പരാതിക്കാരിയും സഹോദരനും മകനുമായി കടയില്‍ നിന്ന് സാധനങ്ങളുംമായി തിരികെ വീടിനു സമീപമെത്തിയപ്പോള്‍ പ്രതികള്‍ തടഞ്ഞു നിര്‍ത്തുകയും അസഭ്യം വിളിച്ചു നെഞ്ചില്‍ ചവിട്ടുകയും മകനേയും സഹോദരനേയും കൈയേറ്റം ചെയ്യുകയും ആയിരുന്നു. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി വീട് ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പാരിപ്പള്ളി സബ്ബ് ഇന്‍സ്‌പെക്ടര്‍ ജി. ജെയിംസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (പരവ്വൂര്‍) മജിസ്‌ട്രേറ്റ് സബാഹ് ഉസ്മാന്‍ ആണ് ശിക്ഷ വിധിച്ചത്.  പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ശിഖ, രവിത, ജോണ്‍ എന്നിവരാണ് ഹാജരായത്. 


പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

162553