കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

22 Jul 2022

കൊല്ലം ജില്ലാ കളക്‌ട്രേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. കൊല്ലം അയത്തില്‍ നഗര്‍ 193, താഴത്തുവിള വയലില്‍ വീട്ടില്‍ പ്രസാദ് മകന്‍ പ്രസീദ് (26) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കളക്‌ട്രേറ്റില്‍ കഴിഞ്ഞ മാസം 24 ന് എത്തിയ മാറനാട് സ്വദേശി പ്രവീണിന്റെ ഓട്ടോറിക്ഷയുടെ ഡാഷ് ബോഡില്‍ സൂക്ഷിച്ചിരുന്ന 12000 രൂപയും എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ അടങ്ങിയ പേഴ്‌സ് മോഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ് വെസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംശയകരമായ സാഹചര്യത്തില്‍  കണ്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രസീദിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇരുമ്പ് പാലത്തിന് സമീപം വെച്ച് കൊല്ലം വെസ്റ്റ് പോലീസിന്റെയും സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു. മുന്‍കാലങ്ങളിലും നിരവധി മോഷണ കേസുകളില്‍ പ്രസീദ് പ്രതിയാണ്. കൊല്ലം സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അഭിലാഷ്.എ യുടെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക് ബി, എസ്.ഐ മാരായ ആര്‍.ജയകുമാര്‍, അനീഷ്, സുനില്‍, എസ്.സി.പി.ഒ മാരായ രതീഷ്, സീനു, വിനോദ് സിപിഒ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

162554