Suspect of theft arrested.

30 Jul 2022

വലിയകുളങ്ങര ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ മോഷണം നടത്തിയ പ്രതി ഒച്ചിറ പോലീസിന്റെ പിടിയില്‍ ആയി. ശാസ്താംകോട്ട വില്ലേജില്‍ മനക്കര ഷിബിന്‍ ഭവനില്‍ പീറ്റര്‍ മകന്‍ ഷിബിന്‍ പീറ്റര്‍(27) ആണ് ഓച്ചിറ പോലീസിന്റെ പിടിയില്‍ ആയത്. വലിയകുളങ്ങര ഭാഗത്ത് ദേശിയപാതയുടെ പണി നടക്കുന്നതിനാല്‍ സ്‌കൂള്‍ ഗേറ്റും , കുട്ടികളുടെ റൈഡുകളും മറ്റും ഇളക്കി മാറ്റി സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ സൂക്ഷിച്ച് വരികയായിരുന്നു. ഇവയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രതി മോഷ്ടിച്ച് കടത്തി ആക്രിക്കടയില്‍ വില്‍ക്കാന്‍ ശ്രമിച്ചത്. വൈകിട്ട് 6 മണിയോടെ പിക്കപ്പ് വാനുമായി സ്‌കൂള്‍ പരിസരത്ത് എത്തിയ പ്രതി, സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഗേറ്റും, കുട്ടികളുടെ റൈഡുകളും സ്‌കൂള്‍ അധികൃതര്‍ തനിക്ക് വിറ്റതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവ കടത്തികൊണ്ട് പോകാന്‍ ശ്രമിച്ചത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വക്കുകയും ഓച്ചിറ പോലീസില്‍ വിവരം അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവ ആര്‍ക്കും വിറ്റിട്ടില്ല എന്നും പ്രതി ഇവ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു എന്നും കണ്ടെത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ജയലക്ഷമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യ്തു. ഓച്ചിറ പോലീസ് ഇന്‍സ്‌പെകടര്‍ നിസ്സാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ നിയായസ്, ഷരീഫ്, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ ശ്രീജിത്ത്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156262