പ്രണയം നടിച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

08 Nov 2022

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍. പരവ്വൂര്‍ തെക്കുംഭാഗത്ത് റാബിയാ മന്‍സിലില്‍ അയുബിന്റെ മകന്‍ ഹാഷിം(21)നെ ആണ് പരവ്വൂര്‍ പോലീസ് പിടികൂടിയത്. പ്രതി പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കറില്‍ കയറ്റുകയും ഇതേ സമയം ഹാഷിമിന്റെ കൂട്ടുകാരനും രണ്ടാം പ്രതിയുമായ  ഹിജാഷ് ഇവര്‍ ഒരുമിച്ച് കാറിലിരിക്കുന്ന ചിത്രം പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ സാമൂഹികമാധ്യം വഴി പ്രചരിപ്പിക്കുകയും പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും പ്രചരിപ്പിക്കുകയും ചെയ്തു. ഇത് എതിര്‍ത്ത പെണ്‍കുട്ടിയെ പ്രണയമാണെന്നും പ്രണയത്തില്‍ നിന്ന് പിന്‍തിരിഞ്ഞാല്‍ കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പരവ്വൂര്‍ പോലീസിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒന്നാം പ്രതിയായ ഹാഷിമിനെ പടികൂടുകയുമായിരുന്നു. വിവരമറിഞ്ഞ് രണ്ടാം പ്രതി ഹിജാഷ് ഒളിവില്‍ പോവുകയയിരുന്നു. പരവ്വൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാര്‍ എ യുടെ നേതൃത്വത്തില്‍ എസ്‌ഐ മാരായ നിഥിന്‍ നളന്‍, നിസ്സാം എഎസ്‌ഐ മാരായ രാജേന്ദ്രന്‍, പ്രദീപ്,  എസ്.സിപിഒ റിലേഷ്ബാബു സിപിഒ പ്രംലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ                 കൊടുംകുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി

2020 മുതല്‍ കൊല്ലം സിറ്റിയിലെ ചവറ സ്റ്റേഷനിലും ഇടുക്കി വണ്ടന്‍മേട് സ്റ്റേഷനലുമായി വധശ്രമം, നരഹത്യശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം, മയക്ക്മരുന്ന് കുത്തിവെച്ച് ബോധരഹിതനാക്കി തട്ടിക്കൊണ്ട് പോയി മോഷണം നടത്തിയത്, അക്രമം, അടിപിടി, വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പന്മന വില്ലേജില്‍ മേക്കാട് രഞ്ജത്ത് ഭവനില്‍ രാജേന്ദ്രന്‍ മകന്‍ അമ്പിളി എന്ന് വിളിക്കുന്ന ശ്രീജിത്ത്(30) ആണ് ചവറ പോലീസിന്റെ പിടിയിലായത്. 2020 മുതല്‍ 2022 വരെ തുടര്‍ച്ചയായി എട്ട് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്.

 2020 മുതല്‍ ചവറ സ്റ്റേഷനില്‍ വധശ്രമം, അടിപിടി, നരപത്യാശ്രമം, ഭീഷണിപ്പെടുത്തല്‍, വീടുകയറി ആക്രമണം, മാനഭംഗപ്പെടുത്തല്‍, തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. 2022 ല്‍ ഇടുക്കി വണ്ടന്‍മേട് സ്റ്റേഷനില്‍ യുവാവിനെ മയക്ക്മരുന്ന് കുത്തിവച്ച് ബോധംകെടുത്തി തട്ടിക്കെണ്ട് പോയി കവര്‍ച്ച നടത്തിയതിനും കേസുകള്‍ നിലവിലുണ്ട്. നിലവില്‍ കൊല്ലം സബ്ജയിലില്‍ കഴിയുന്ന ശ്രീജിത്തിനെ ചവറ പോലീസിന്റെ നേതൃത്ത്വത്തില്‍ കാപ്പ ചുമത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. ചവറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്സ്.ഐ അഖില്‍ എസ്.സിപിഒ ഷീജ സിപിഒ അനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

യുവാക്കളെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

യുവാക്കളെ ചില്ലുകുപ്പി പെട്ടിച്ച് കുത്തി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍. ഓച്ചിറ വില്ലേജില്‍ മേമന കരാലില്‍ വടക്കേത്തറ വീട്ടില്‍ പത്മനാഭന്‍ മകന്‍ ഉണ്ണി എന്ന് വിളിക്കുന്ന അജയന്‍(38) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. 06.11.2022 ന് വെകുംന്നേരം 05.00 മണിക്ക് കാരലില്‍ ക്ഷേത്രത്തിന് സമീപം സുഹൃത്തിന്റെ ഭാര്യയുമായി സ്‌കൂട്ടറിലെത്തിയ സജീവിനെയും യുവതിയെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് മറിഞ്ഞ് വീണ യുവതിക്കും പരിക്കേറ്റു. നിലത്തുവീണ സജിത്തിനെ പ്രതി കൈയ്യില്‍ കരുതിയിരുന്ന കുപ്പി പെട്ടിച്ച് കുത്തുകയായിരുന്നു. അക്രമം തടയാന്‍ വന്ന സമീപ വാസിയായ യുവാവിനെയും ഇയാള് കുത്തി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ സജീവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അജയനെ പിടികൂടുകയും ആയിരുന്നു. ഓച്ചിറ സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ നിസ്സാമുദ്ദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിയാസ്, ശിവരാജന്‍ എഎസ്‌ഐ മിനി സിപിഒ മാരായ രാഹൂല്‍, വിനേദ്  എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156262