ക്ഷേത്രത്തിലെ മോഷണം പ്രതികള്‍ പോലീസ് പിടിയില്‍

19 Aug 2022

ക്ഷേത്രത്തില്‍ നിന്ന് വിളക്ക് മോഷണം നടത്തിയ പ്രതികളെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. ശക്തികുളങ്ങര പനമശ്ശേരിയില്‍ മുല്ലശ്ശേരി വടക്കതില്‍ അനില്‍കുമാര്‍ മകന്‍ വൈഷണവ് (18), മന്നേടത്ത് വടക്കതില്‍ സോമരാജന്‍ മകന്‍ അജിത്ത് (40) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. 

ശക്തികുളങ്ങര കുളക്കുടി ഭദ്രദേവി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന 5 അടിയോളം ഉയരം വരുന്ന ആമവിളക്കാണ് കഴിഞ്ഞ 16-ാം തീയതി പലര്‍ച്ചയോടെയാണ് മോഷണം പോയത്. 

പ്രതികളായ വൈഷണവും അജിത്തും ക്ഷേത്രത്തിലെ സേവാ പന്തലില്‍ സ്ഥാപിച്ചിരുന്ന വിളക്ക് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് അജിത്തിന്റെ ഓട്ടോറിക്ഷയില്‍ ഇവര്‍ വിളക്ക് കടത്തി കൊണ്ടുപോകുകയായിരുന്നു.  ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും തുടര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.

കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് പ്രദീപ്കുമാര്‍ നിര്‍ദ്ദേശാനുസരണം ശക്തികുളങ്ങര സബ് ഇന്‍സ്‌പെക്ടര്‍ ആശ ഐ.വി യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ഷാജഹാന്‍, ജോസഫ് എ.എസ്സ്.ഐ മാരായ, ഡാര്‍വിന്‍, പ്രദീപ്, വസന്തന്‍, എസ്.സി.പി.ഒ അബു താഹിര്‍, സിപിഒമാരായ ശ്രീലാല്‍, അനില്‍, ബിജു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. 


പുതിയ വാർത്ത
21

Jun 2025

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

21

Jun 2025

കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

21

Jun 2025

നഷ്ടപ്പെട്ടുപോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി സെല്‍

നഷ്ടപ്പെട്ടുപോയ 25 ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി കൊല്ലം സിറ്റി പൊലീസിലെ സൈബര്‍ സെല്‍ വിഭാഗം

16

Jun 2025

മുക്ത്യോദയം വേദിയില്‍ ലഹരിക്കെതിരെ ഇടിമുഴക്കം

മുക്ത്യോദയം വേദിയില്‍ ലഹരിക്കെതിരെ ഇടിമുഴക്കം . കൊല്ലം സിറ്റി പോലീസിനോട് കൈകോര്‍ത്തു ബോക്‌സര്‍മാരായ നൗഫര്‍ഖാനും സംഘവും

13

Jun 2025

മുക്ത്യോദയം - കളരിയുടെ ചുവടുവെയ്പ്പുകളില്‍ ജീവിതലഹരി

മുക്ത്യോദയം - കളരിയുടെ ചുവടുവെയ്പ്പുകളില്‍ ജീവിതലഹരി പകര്‍ന്ന് ലഹരിക്കെതിരായ ബോധവല്‍ക്കരണം

09

Jun 2025

മുക്ത്യോദയം - വരയില്‍ വിസ്മയം തീര്‍ത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചിത്രരചന

മുക്ത്യോദയം

06

Jun 2025

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും, കുട്ടികളുമായി സംവദിച്ചും കൊല്ലം സിറ്റി പോലീസ് കമ്മിഷണർ

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും, കുട്ടികളുമായി സംവദിച്ചും കൊല്ലം സിറ്റി പോലീസ് കമ്മിഷണർ

30

May 2025

കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍

08

May 2025

ലഹരിക്കെതിരായ കൊല്ലം സിറ്റി പോലീസിന്‍റെ സംയുക്ത കര്‍മ്മ പദ്ധതി മുക്ത്യോദയത്തിന് തുടക്കമായി

ലഹരിക്കെതിരായ കൊല്ലം സിറ്റി പോലീസിന്‍റെ സംയുക്ത കര്‍മ്മ പദ്ധതി മുക്ത്യോദയത്തിന് തുടക്കമായി

22

Apr 2025

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍

11

Feb 2025

എസ്.പി.സി ജില്ലാ സഹവാസ ക്യാമ്പിന് നിറം പകർന്ന് സെറിമോണിയൽ പരേഡ്

എസ്.പി.സി ജില്ലാ സഹവാസ ക്യാമ്പിന് നിറം പകർന്ന് സെറിമോണിയൽ പരേഡ്

04

Jun 2024

പോലീസ് ജീപ്പ് കുട്ടികൾക്ക് സമ്മാനിച്ച് പോലീസ് കൂട്ടായ്മ.

പോലീസ് ജീപ്പ് കുട്ടികൾക്ക് സമ്മാനിച്ച് നവാഗതരെ വരവേൽക്കാൻ തെക്കുംഭാഗം പോലീസ് കൂട്ടായ്മ

globeസന്ദർശകർ

149055