കൊല്ലം ഈസ്റ്റ് സർക്കിൾ, കൊല്ലം വെസ്റ്റ് സർക്കിൾ എന്നിങ്ങനെ തിരിച്ച് കൊല്ലം സർക്കിളിന് കീഴിൽ 27.04.1956 ലെ ഉത്തരവ് നമ്പർ H2 – 33640/55 CS പ്രകാരം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ 01.09.1956 ന് ആരംഭിച്ചു. 1982 മുതൽ GO(MS) 126/82 കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ 04.01.1982 തീയതിൽ വിഭജിക്കുകയും 10.09.1988 ന് GO(Rt) No. 6514/88/Home പ്രകാരം പള്ളിത്തോട്ടത്തിൽ ഒരു പുതിയ പോലീസ് സ്റ്റേഷൻ തുറക്കുകയും ചെയ്തു.
18.01.1988 ൽ സ്റ്റേഷൻ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്ററും കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് 1 കിലോമീറ്ററും അകലെയാണ് സ്റ്റേഷൻ. കൊല്ലം സിവിൽ സ്റ്റേഷന് സമീപമാണ് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
SI | ASI | SCPO | CPO | WCPO |
3 | 1 | 7 | 30 | 6 |
കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ അധികാരപരിധി താഴെ പറയുന്നു:
കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയുടെ കിഴക്ക് വശം കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ, വടക്ക് അഞ്ചാലുംമൂട്, ശക്തികുളങ്ങര പോലീസ് സ്റ്റേഷനുകളും പടിഞ്ഞാറ് ഭാഗം അറബിക്കടലും, തെക്ക് വശം പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ എന്നിവ വരുന്നു.
കൊല്ലം താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നു.