അന്യസംസ്ഥാന തൊഴിലാളികളുടെ ശാസ്ത്രീയ വിവരശേഖരണം ആരംഭിച്ചു
കൊല്ലം സിറ്റി പോലീസ് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ശാസത്രീയ വിവരശേഖരണം പോലീസ് ആരംഭിച്ചു. സംഘടിത മേഖലയിലും അസംഘടിത മേഖലയിലും ജോലിക്കായി ജില്ലയിലേക്ക് എത്തിയിട്ടുള്ള മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടേയും ശാസ്ത്രീയമായ വിവരശേഖരണം നടത്തുന്നതിന് ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ പോലീസ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. തൊഴിലാളികളുടെ പേര്, വയസ്സ്, ജനന തീയതി, ജില്ലയിലെ താത്ക്കാലിക മേല്‍വിലാസം, സ്ഥിരമായ മേല്‍വിലാസം, ആധാര്‍ നമ്പര്‍, രക്ത ഗ്രൂപ്പ്, ഫോട്ടോ, വിരലടയാളം ഉള്‍പ്പടെയുള്ള വിശദമായ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതുകൂടാതെ ഇവരുടെ ആശ്രിതരായി എത്തുന്നവരുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. കെല്‍ട്രോണിന്‍റെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രത്യേക സോഫ്റ്റ്വെയര്‍ ക്രമീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ജില്ലാ ഫിംഗര്‍ പ്രിന്‍റ് ബ്യൂറോയിലെ വിരലടയാള വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് വിരലടയാളം ശേഖരിക്കുന്നത്. ഈ ഉദ്യമം പൂര്‍ത്തിയാക്കുന്നതിന് അന്യസംസ്ഥാന തോഴിലാളികളുടെ തൊഴില്‍ ദാതാക്കളായ കോണ്‍ട്രാക്ടര്‍മാരുടേയും മറ്റും പൂര്‍ണ്ണമായ സഹകരണം ആവശ്യമാണെന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു