Roll of Honour

ശ്രീലത

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കൊട്ടിയം പോലീസ് സ്റ്റേഷന്‍

ജനനം : 06.05.1983

മരണം : 10.08.2018


കൊട്ടിയം പോലീസ് സ്റ്റേഷന്റെ സേവനം അനുഷ്ഠിച്ച് വരവേ 2018.ജൂലൈ.27-ാം തീയതി പുലര്‍ച്ചേ ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് 57(A) of KP Act പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്സിലെ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി കാറില്‍ തിരികെ വരവെ അമ്പലപ്പുഴയ്ക്ക് സമീപം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട് കൃത്യനിര്‍വ്വഹണത്തിനിടെ മരണപ്പെട്ടു

എം. എസ്സ്. വിപിന്‍കുമാര്‍

സിവില്‍ പോലീസ് ഓഫീസര്‍, എ.ആര്‍ ക്യാമ്പ്, കൊല്ലം സിറ്റി

ജനനം : 06.05.1983

മരണം : 10.08.2018


കൊല്ലംസായുധ സേന റിസര്‍വ്വ് ക്യാമ്പില്‍ സേവനം അനുഷ്ഠിച്ച്‌വരവേ 2018 മാര്‍ച്ച് 10-ാം തീയതി പുലര്‍ച്ചേ 05.45 മണിക്ക്‌കൊട്ടാരക്കര കുളക്കട വച്ച്കൃത്യനിര്‍വ്വഹണത്തിനിടെവാഹനാപകടത്തില്‍ മരണപ്പെട്ടു

സജി സെബാസ്റ്റ്യന്‍

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, എ.ആര്‍ ക്യാമ്പ്, കൊല്ലം സിറ്റി

ജനനം :

മരണം :


കൊല്ലംസായുധ സേന റിസര്‍വ്വ് ക്യാമ്പില്‍ സേവനം അനുഷ്ഠിച്ച്‌വരവേ 10.04.2016 ല്‍ പരവൂര്‍ പൂറ്റിംഗല്‍ ക്ഷേത്രത്തില്‍ഉത്സവഡ്യൂട്ടിയോടനുബന്ധിച്ച് കമ്പപ്പുരയ്ക്ക്‌സമീപം ഡ്യൂട്ടി നോക്കിവരവേ നിരവധിയാളുകളുടെ ജീവന്‍ രക്ഷിച്ചതിന് ശേഷം കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ ഉഗ്രസ്ഥോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു

മണിയന്‍പിളള

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, എ.ആര്‍ ക്യാമ്പ്, കൊല്ലം സിറ്റി

ജനനം :

മരണം : 26.06.2012


പാരിപ്പളളി പോലീസ്‌സ്റ്റേഷനില്‍സേവനം അനുഷ്ഠിച്ച്‌വരവേ 26.06.2012 ല്‍ രാത്രകാല പട്രോളിംഗ് നടത്തിവരവേമോഷണ ശ്രമം തടയുന്നതിനിടയില്‍ആട്ആന്റണിയുടെകൈവശമിരുന്ന കത്തി ഉപയോഗിച്ച്കുത്തി പരിക്കേല്‍പ്പിക്കുകയുംആശുപത്രിയിലേക്കുളളയാത്ര മധ്യേ മരണപ്പെടുകയുംചെയ്തു.

ജി. പ്രദീപ്കുമാര്‍

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ചവറ പോലീസ് സ്റ്റേഷന്‍

ജനനം : 30.05.1964

മരണം : 31.12.2009


ചവറ പോലീസ്‌സ്റ്റേഷനില്‍സേവനം അനുഷ്ഠിച്ച്‌വരവേ 2009 ഡിസംബര്‍ 31 വെളുപ്പിന് 03.50 മണിക്ക്കരുനാഗപ്പളളി പുത്തന്‍ തെരുവില്‍ പാചകവാതകം കൊണ്ടുവന്ന ടാങ്കര്‍ ലോറിമറിഞ്ഞ് വാതകം ചോര്‍ന്ന സമയം സഹപ്രവര്‍ത്തകര്‍ക്കൊപ്പംരക്ഷാപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കെ പാചകവാതകത്തിന് തീപിടിച്ചുണ്ടായ അഗ്നിബാധയില്‍ ജീവന്‍ ഹോമിക്കപ്പെട്ടു.

സുനില്‍ കുമാര്‍ എസ്സ്

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ചവറ പോലീസ് സ്റ്റേഷന്‍

ജനനം : 10.04.1967

മരണം : 31.12.2009


ചവറ പോലീസ്‌സ്റ്റേഷനില്‍സേവനം അനുഷ്ഠിച്ച്‌വരവേ 2009 ഡിസംബര്‍ 31 വെളുപ്പിന് 03.50 മണിക്ക്കരുനാഗപ്പളളി പുത്തന്‍ തെരുവില്‍ പാചകവാതകംകൊണ്ടുവന്ന ടാങ്കര്‍ ലോറിമറിഞ്ഞ് വാതകംചോര്‍ന്ന സമയം സഹപ്രവര്‍ത്തകര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കെ പാചകവാതകത്തിന് തീപിടിച്ചുണ്ടായഅഗ്നിബാധയില്‍ ജീവന്‍ ഹോമിക്കപ്പെട്ടു.

പ്രദീപ്. ബി.എസ്സ്

സിവില്‍ പോലീസ് ഓഫീസര്‍, കെ.എ.പി മൂന്നാം ദളം

ജനനം :

മരണം : 31.12.2009


കെ.എ.പി. മൂന്നാം ബറ്റാലിയനില്‍സേവനമനുഷ്ഠിച്ച്‌വരവേആറ്റോമിക് എനര്‍ജിഡിപ്പാര്‍ട്ട്‌മെന്റിന്റെകീഴില്‍ ചവറയില്‍ പ്രവര്‍ത്തിച്ച്‌വരുന്ന ഇന്‍ഡ്യന്‍ റെയര്‍എര്‍ത്ത്‌സ്‌ലിമിറ്റഡ് കമ്പനിയുടെ ഖനനമേഖലയില്‍ കമ്പനിയുടെ ഖനന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തികൊണ്ട് നാട്ടുകാരുംചില പ്രതിലോമശക്തികളും ചേര്‍ന്ന് ശക്തമായസമരം നടന്നുവരുകയായിരുന്നു. സമരം നിയന്ത്രണാധീനമായതിനെ തുടര്‍ന്ന് ക്രമസമാധാനം നിലനിര്‍ത്താന്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍ പ്രദീപും ഉള്‍പ്പെട്ടിരുന്നു. ടി സംഘത്തിനു നേരെ അക്രമസക്തമായ ജനക്കൂട്ടം ആക്രമിക്കുകയുംസംഭവസ്ഥലത്ത്‌വച്ച് ആക്രമണത്തില്‍ഗുരുതരമായി പരിക്കേറ്റ പ്രദീപ് രക്തസാക്ഷിയാകുകയുംചെയ്തു.

എം. ചന്ദ്രന്‍

സിവില്‍ പോലീസ് ഓഫീസര്‍

ജനനം : 05.11.1957

മരണം : 07.03.1996


കൊല്ലം ഏ. ആര്‍ ക്യാമ്പില്‍ സേവനമനുഷ്ഠിച്ച്‌വരവേ 1996 ല്‍ കൊടുംക്രിമിനലായ കുഞ്ഞുമോന്‍ @ പുട്ടു കുഞ്ഞുമോന്‍ എന്നയാളെകീഴ്‌പ്പെടുത്തുവാന്‍ ശ്രമിക്കവേ ടിയാന്‍ ചന്ദ്രനെ കുത്തിവീഴ്ത്തി രക്ഷപ്പെടുകയും, ചന്ദ്രന്‍ ആശുപത്രിയിലേക്കുളളയാത്രമധ്യേ മരണത്തിന് കീഴടങ്ങുകയുംചെയ്തു.

Last updated on Wednesday 18th of May 2022 PM