കേരള പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായി, ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പോലീസ് സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും പൗരന്റെ അവകാശങ്ങളെ മാനിക്കുന്നതിനും അവരുടെ അന്തസ്സ് ഉയര്‍ത്തുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഞങ്ങള്‍ നിരന്തരം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വ്യക്തികളുടേയും കുടുംബങ്ങളുടേയും സമൂഹങ്ങളുടേയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ശരിയായി സന്തുലിതമാക്കുന്ന സമൂഹത്തെ സുരക്ഷിതമാക്കാന്‍ സഹായിക്കുക എന്നതാണ് പോലീസിന്റെ കടമ. പോലീസിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്:
നിയമ ലംഘനം തടയല്‍.
സിവില്‍ നിയമ ലംഘനങ്ങള്‍ തടയുക.
സുരക്ഷ ഉറപ്പാക്കുകയും ക്രമക്കേടുകള്‍ കുറയ്ക്കുകയും ചെയ്യുക.
കുറ്റകൃത്യവും കുറ്റകൃത്യത്തെക്കുറിച്ചുള്ള ഭയവും കുറയ്ക്കുക.
നിയമവാഴ്ചയില്‍ പൊതുജനവിശ്വാസം സുരക്ഷിതമാക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന നീതിയുടെ വിതരണത്തിന് സംഭാവന ചെയ്യുക.
കൊല്ലം സിറ്റി പോലീസിനെ കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എന്നിങ്ങനെ മൂന്ന് സബ്ഡിവിഷനുകളായി തിരിച്ചിരിക്കുന്നു ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് നയിക്കുന്ന നിരവധി പോലീസ് സ്‌റ്റേഷനുകളായി സബ്ഡിവിഷനുകളെ തിരിച്ചിരിക്കുന്നു.