എസ്.പി.സി ജില്ലാ സഹവാസ ക്യാമ്പിന് നിറം പകർന്ന് സെറിമോണിയൽ പരേഡ്
കൊല്ലം സിറ്റിയിലെ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ നാല് ദിവസമായി നടന്നു വരുന്ന കൊല്ലം സിറ്റി സഹവാസ ക്യാമ്പിൽ കേഡറ്റുകളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുന്ന തരത്തിലുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകളും പരേഡുകളും മാനസിക ഉല്ലാസത്തിനായി നടത്തിയ കൾച്ചറൽ പ്രോഗ്രാമുകൾക്ക് പുറമെ കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ്, ചാത്തന്നൂർ എ .എസ്.പി. ദീപക്ക് ധൻകർ ഐ.പി.എസ്, കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി വി തുടങ്ങി ഉന്നത അധികാരികളുമായി കേഡറ്റുകൾ സംവധിക്കുകയും ചെയ്തു. സ്റ്റുഡൻ്റ്
പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡൽ ഓഫീസറും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുമായ അജിതാ ബേഗം ഐ.പി.എസ് ക്യാമ്പ് സന്ദർശിച്ച് കേഡറ്റുകളുമായി സമയം ചിലവഴിച്ചു. നാല് ദിവസം നീണ്ടു നിന്ന സഹവാസ ക്യാമ്പിൻ്റെ സമാപന ദിവസം വർണ്ണശബളമായ സെറിമോണിയൽ പരേഡോടുകൂടി സമാപിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.
എസ്.പി.സി യുടെ ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ്.പി ജിജി എൻ നേതൃത്വം നൽകിയ ക്യാമ്പിൽ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ബി. രാജേഷ്, ഷഹീർ, കമ്യൂണിറ്റി പോലീസ് ഓഫീസേഴ്സ്, ഡ്രിൽ ഇൻസ്ട്രക്ടർ എന്നിവരുടെ നിറ സാന്നിധ്യം കൊണ്ട് ക്യാമ്പ് വിജയകരമായി പര്യവസാനിച്ചു.