ഒരു കോടിയോളം രൂപാ തിരിമറി നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
മത്സ്യഫെഡിന്റെ അന്തിപച്ചയില്‍ നിന്നു
കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു കോടിയോളം രുപാ തിരിമറി നടത്തിയ കേസില്‍
താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൊല്ലം ജില്ലയില്‍ വാടി, കൊച്ചുകാളിഅഴികത്ത് മണികണ്ഠന്‍ മകന്‍ മഹേഷ് (32) ആണ് പോലീസ് പിടിയിലായത്.
ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്ററില്‍ 7 വര്‍ഷമായി താല്‍കാലിക ജീവനക്കാരനായി ജോലി നോക്കി വരുകയായിരുന്നു പ്രതി.
കഴിഞ്ഞ വര്‍ഷം ജനുവരി മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ ഫിഷറീസ് വകുപ്പിന്റെ
അന്തിപച്ച വാഹനത്തില്‍ നിന്നും ലഭിച്ച വിറ്റുവരവ് തുക കുറച്ചു കാണിച്ചാണ് ഇയാളും
സഹായിയായ രണ്ടാം പ്രതി അനിമോനും 94 ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിങ്ങ് നടത്തിയപ്പോഴാണ് ഭീമമായ തുക
തട്ടിപ്പ് നടത്തിയതായി മനസിലാകുന്നത്. ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്റര്‍
മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ടര്‍ ചെയ്തത്. പ്രതികള്‍
രണ്ടു പേരും ഒളിവില്‍ പോകുകയും പിന്നീട് ഒന്നാം പ്രതിയായ മഹേഷിനെ ബന്ധു വീട്ടില്‍
നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം പ്രതിയായ അനിമോന്‍ സ്ഥിര ജീവനക്കാരനും
ജൂനിയര്‍ അസിസ്റ്റന്റുമാണ്. ഇയാള്‍ ഒളിവിലാണ്. ജില്ലാ പോലീസ് മേധാവി നാരായണന്‍
റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജി.ഡി.
വിജയകുമാറിന്റെ നേതൃത്വത്തില്‍ ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിജു.യു എസ്സ്.ഐ ആശ
ഐ.വി, എ.എസ്.ഐ മാരായ ഡാര്‍വിന്‍, സുദര്‍ശനന്‍, സി.പി.ഓമാരായ നൗഫല്‍, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ
പിടികൂടിയത്.
ഒരു കോടിയോളം രൂപാ തിരിമറി നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
മത്സ്യഫെഡിന്റെ അന്തിപച്ചയില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു കോടിയോളം രുപാ തിരിമറി നടത്തിയ കേസില്‍ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൊല്ലം ജില്ലയില്‍ വാടി, കൊച്ചുകാളിഅഴികത്ത് മണികണ്ഠന്‍ മകന്‍ മഹേഷ് (32) ആണ് പോലീസ് പിടിയിലായത്.
ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്ററില്‍ 7 വര്‍ഷമായി താല്‍കാലിക ജീവനക്കാരനായി ജോലി നോക്കി വരുകയായിരുന്നു പ്രതി. കഴിഞ്ഞ വര്‍ഷം ജനുവരി മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ ഫിഷറീസ് വകുപ്പിന്റെ അന്തിപച്ച വാഹനത്തില്‍ നിന്നും ലഭിച്ച വിറ്റുവരവ് തുക കുറച്ചു കാണിച്ചാണ് ഇയാളും സഹായിയായ രണ്ടാം പ്രതി അനിമോനും 94 ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിങ്ങ് നടത്തിയപ്പോഴാണ് ഭീമമായ തുക തട്ടിപ്പ് നടത്തിയതായി മനസിലാകുന്നത്. ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്റര്‍ മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ടര്‍ ചെയ്തത്. പ്രതികള്‍ രണ്ടു പേരും ഒളിവില്‍ പോകുകയും പിന്നീട് ഒന്നാം പ്രതിയായ മഹേഷിനെ ബന്ധു വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം പ്രതിയായ അനിമോന്‍ സ്ഥിര ജീവനക്കാരനും ജൂനിയര്‍ അസിസ്റ്റന്റുമാണ്. ഇയാള്‍ ഒളിവിലാണ്. ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിജു.യു എസ്സ്.ഐ ആശ ഐ.വി, എ.എസ്.ഐ മാരായ ഡാര്‍വിന്‍, സുദര്‍ശനന്‍, സി.പി.ഓമാരായ നൗഫല്‍, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.