തടഞ്ഞുനിര്‍ത്തി ആക്രമിച്ച പ്രതികള്‍ക്ക് തടവ് ശിക്ഷ
മുന്‍വിരോധത്താല്‍ ദേഹോപദ്രവം ഏല്‍പ്പിച്ച 2 പ്രതികള്‍ക്ക് കോടതി തടവും പിഴയും വിധിച്ചു. വേളമാനൂര്‍ പുളിക്കുഴി ചരുവിള വീട്ടില്‍ സതീശന്‍ മകന്‍ കുട്ടന്‍ എന്ന ജിത്തു (26), കല്ലുവാതുക്കല്‍ വേളമാനൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ തുളസി മകന്‍ കണ്ണന്‍ എന്ന മനു (30) എന്നിവര്‍ക്കാണ് 15,000/- രൂപ പിഴയും രണ്ട് കൊല്ലം തടവ്ശിക്ഷയും ലഭിച്ചത്. 2020 ലാണ് കേസിന് ആസ്പതമായ സംഭവം, മുന്‍പ് പരാതിക്കാരിയുടെ മകനെ പ്രതികള്‍ ഉപദ്രവിച്ചതിന് കേസ് നല്‍കിയിരുന്നു. ഈ കാരണത്താല്‍ പരാതിക്കാരിയും സഹോദരനും മകനുമായി കടയില്‍ നിന്ന് സാധനങ്ങളുംമായി തിരികെ വീടിനു സമീപമെത്തിയപ്പോള്‍ പ്രതികള്‍ തടഞ്ഞു നിര്‍ത്തുകയും അസഭ്യം വിളിച്ചു നെഞ്ചില്‍ ചവിട്ടുകയും മകനേയും സഹോദരനേയും കൈയേറ്റം ചെയ്യുകയും ആയിരുന്നു. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി വീട് ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പാരിപ്പള്ളി സബ്ബ് ഇന്‍സ്‌പെക്ടര്‍ ജി. ജെയിംസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (പരവ്വൂര്‍) മജിസ്‌ട്രേറ്റ് സബാഹ് ഉസ്മാന്‍ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ശിഖ, രവിത, ജോണ്‍ എന്നിവരാണ് ഹാജരായത്.