The absconding officer was arrested

മത്സ്യഫെഡിന്റെ അന്തിപച്ചയില്‍ നിന്നു ലഭിച്ചിരുന്ന വരുമാനത്തില്‍ നിന്ന് ഒരു കോടിയോളം രുപാ തിരിമറി നടത്തിയ കേസില്‍ മത്സ്യഫെഡ് ജൂനിയര്‍ അസിസ്റ്റന്റ് കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയില്‍ വീട്ടില്‍ കുട്ടന്‍ മകന്‍ അനിമോന്‍(46) ആണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്ററില്‍  ജൂനിയര്‍ അസിസ്റ്റന്റായി ജോലി നോക്കി വരുകയായിരുന്നു പ്രതി. കഴിഞ്ഞ വര്‍ഷം ജനുവരി മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ ഫിഷറീസ് വകുപ്പിന്റെ അന്തിപച്ച വാഹനത്തില്‍ നിന്നും ലഭിച്ച വിറ്റുവരവ് തുക കുറച്ചു കാണിച്ചാണ് ഇയാളും സഹായിയായ ഒന്നാം പ്രതി മഹേഷും 94 ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിങ്ങ് നടത്തിയപ്പോഴാണ് ഭീമമായ തുക തട്ടിപ്പ് നടത്തിയതായി മനസിലാകുന്നത്. ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്റര്‍ മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്ടര്‍ ചെയ്തറിഞ്ഞ് പ്രതികള്‍ രണ്ടു പേരും ഒളിവില്‍ പോകുകയും പിന്നീട് ഒന്നാം പ്രതിയായ മഹേഷിനെ ബന്ധു വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അഭിലാഷ.്എ യുടെ നിര്‍ദ്ദേശാനുസരണം ശക്തികുളങ്ങര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗ്ഗീസ് ആണ് ഒളിവിലായിരുന്ന അനിമോനേ അറസ്റ്റ് ചെയ്തത്.