വില്‍പ്പനയ്ക്കായി കരുതിയിരുന്ന ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.

വില്‍പ്പനയ്ക്കായി കരുതിയിരുന്ന ഗഞ്ചാവുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയില്‍. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ മയക്ക്മരുന്ന് സംഘങ്ങള്‍ക്കെതിരെ നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

 ഇരവിപുരം തെക്കേവിള വൈനഗര്‍-125 ല്‍ ഷാജഹാന്‍ മകന്‍ നസ്മല്‍ (30) ആണ് പോലീസ് പിടിയിലായത്. കര്‍ബല ജംഗ്ഷനില്‍ ഗഞ്ചാവ് വില്പനക്കായി നില്‍ക്കവേ ആ സമയത്ത്പട്രോളിങ് നടത്തികൊണ്ടിരുന്ന കൊല്ലം ഈസ്റ്റ് പോലീസ് സംഘം സംശയാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്യുകയും കൈയ്യില്‍ കരുതിയിരുന്ന  55 ഗ്രാം ഗഞ്ചാവ്് പിടികൂടുകയുംമായിരുന്നു. ഗഞ്ചാവ് ചെറുപൊതികളാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കലാണ് ഇയാളുടെ രീതി.

കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍.ജി യുടെ നേതൃത്വത്തില്‍ എസ്സ്.ഐ ജയശങ്കര്‍, സി.പി.ഒ മാരായ ശ്രീജിത്ത്, സുനില്‍, രമേശ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് ഗഞ്ചാവുമായി ഇയാളെ പിടികൂടിയത്.