The man who tried to endanger the toll plaza employee was arrested.

ടോള്‍ പ്ലാസയിലെ ജീവനകാരനെ അപായപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍

കൊല്ലം ബൈപ്പാസിലെ ടോള്‍ പ്ലാസയില്‍ ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ പിടിയില്‍. വര്‍ക്കല ചെറിഞ്ഞിയൂര്‍ വില്ലേജില്‍ കാരത്തല ചേരിയില്‍ കുന്നുവിള വീട്ടില്‍ ലെനിന്റെ മകന്‍ ലഞ്ജിത്ത്(39) ആണ് അഞ്ചാലൂംമൂട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45 ന് കുരിപ്പുഴ ടോള്‍ പ്ലാസയിലെത്തിയ സ്വിഫ്റ്റ് ഡിസൈയര്‍ കാര്‍ ടോള്‍ നല്‍കാതെ എമര്‍ജന്‍സി ലൈനിലൂടെ കടന്ന് പോയത് ജീവനക്കാരനായ അരുണ്‍ തടഞ്ഞാതാണ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന ലഞ്ജിത്ത് ജീവനക്കാരനെ അസഭ്യം പറയുകയും ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് കാറിന്റെ ഡോറിനോട് ചേര്‍ത്ത് പിടിച്ച് വാഹനം മുന്നിലേക്ക് ഓട്ടിക്കുകയും വേഗതയില്‍ എത്തിയപ്പോള്‍ യുവാവിനെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. റോഡില്‍ വീണ് പരിക്കേറ്റ അരുണിന്റെ പരാതിയുടെ അടിസ്ഥനത്തിള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വഷണത്തില്‍ പ്രതിയെ നാവായിക്കുളത്തുള്ള ബന്ധുവീടിന് സമീപത്ത് നിന്ന് അഞ്ചാലൂംമൂട് പോലീസ് പിടികൂടുകയായിരുന്നു. ഈയാളുടെ വാഹനവും വര്‍ക്കലയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം എസിപി അഭിലാഷ്.എ യുടെ നിര്‍ദ്ദേശാനുസരണം അഞ്ചാലൂംമൂട് ഇന്‍സ്‌പെക്ടര്‍ സി ദേവരാജന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ജയകുമാര്‍, അബ്ദുള്‍ ഹക്കീം, റഹീം എ.എസ്.ഐ മാരായ പ്രദീപ്, രാജേഷ്,സ ബൈജു ജെറോം, ബെറ്റ്‌സി സിപിഒ മാരായ സീനു, മനു, സജു, രിപു,സ രതിഷ്, എന്നിവരാടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.