മുന്‍വിരോധം: മധ്യവയസ്‌ക്കനെ ആക്രമിച്ച് പ്രതി പിടിയില്‍.
ഒരാഴ്ച മുമ്പുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുള്ള മുന്‍വിരോധത്തില്‍ മധ്യവയസ്‌ക്കനെ ആക്രമിച്ച് പരിക്കേള്‍പ്പിച്ച ആള്‍ പള്ളിത്തോട്ടം പോലീസിന്റെ പിടിയില്‍ ആയി. പള്ളിത്തോട്ടം ഗലീലിയോ നഗര്‍-68 ല്‍ കുഞ്ഞുമോന്‍(52) ആണ് പോലീസ് പിടിയില്‍ ആയത്. ഇയാളും സമീപവാസിയായ അനില്‍ ജോസഫും തമ്മില്‍ ഒരാഴ്ച മുമ്പ് വാക്ക് തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഈ വിരോധത്തില്‍ 28/08/2022 വൈകിട്ട് 03.30 മണിയോടെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കം ഉണ്ടാവുകയും പ്രതി ചീത്ത വിളിച്ചുകൊണ്ട് അനില്‍ ജോസഫിനെ മര്‍ദ്ദിക്കുകയും ചെയ്യ്തു. ഇത് തടയാന്‍ ശ്രമിച്ചെങ്കിലും അക്രമാസക്തനായ പ്രതി കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അനിലിന്റെ വയറ്റില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ അനിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയില്‍ പള്ളിത്തോട്ടം പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ കുഞ്ഞുമോനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഫയാസ് ആര്‍ ന്റെ നേതൃത്വത്തില്‍, എസ്.ഐ മാരായ സുകേഷ്, ഹിലാരിയോസ്, സുനില്‍, ജാക്‌സണ്‍ ജേക്കബ്, എ.എസ്.ഐ മാരായ ശ്രീകുമാര്‍, സജയന്‍, എസ്.സി.പി.ഒ അനില്‍, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.