പരാതി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാള്‍ പിടിയില്‍
പരാതി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനേയും പോലീസ് വാഹനവും ആക്രമിച്ച യുവാവ് പരവൂര്‍ പോലീസിന്റെ പിടിയില്‍. പരവൂര്‍ കോങ്ങാല്‍ ലാസിം മനസിലില്‍ സക്കറിയ മകന്‍ ലാസിം (32) ആണ് പോലീസിന്റെ പിടിയിലായത്. 30.09.2022 ന് പരവൂര്‍ ചില്ലക്കല്‍ കോങ്ങാല്‍ ഭാഗത്തായി ബഹളം നടക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ യാതൊരു പ്രകോപനവും കൂടാതെ അസഭ്യം വിളിച്ചു കൊണ്ടു ഇയാള്‍ ആക്രമിക്കുകയാണ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും സമീപത്തുണ്ടായിരുന്ന വേലികെട്ടില്‍ നിന്ന് തടി കഷ്ണം എടുത്ത് പോലീസ് വാഹനത്തില്‍ അടിച്ച് കേട് പാടുകള്‍ വരുത്തുകയായിരുന്നു. പിന്നീട് പരവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ നിസാര്‍ എ യുടെ നേതൃത്വത്തില്‍ ഇയാളെ പോലീസ് വാഹനം നശിപ്പിച്ചതിന് പി.ഡി.പി.പി ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.