പതിനാലുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം മൂന്നു പ്രതികള്‍ കൂടി പിടിയില്‍
ഇതുവരെ പിടിയിലായത് 9 പേര്‍
പതിനാലുകാരനെ തട്ടികൊണ്ടു പോയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി കൊട്ടിയം പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് കന്യാകുമാരി കാട്ടയ്തുറൈ അരുവിക്കവിള അന്‍പുമണി മകന്‍ അജയ് (25), കാട്ടയ്തുറൈ 10/141.എ കടവിളെയില്‍ മോഹന്‍കുമാര്‍ മകന്‍ രാംകുമാര്‍ (25), കാട്ടയ്തുറൈ ചുരുലൂട് 449 ല്‍ ചെല്ലപ്പന്‍ മകന്‍ നാഗരാജ് (39) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം കൊട്ടിയം വാലിമുക്കില്‍ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസുകാരനെ കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടു പോയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കുട്ടിയെ കണ്ടെത്തുകയും പ്രതിയായ ബിജുവിനെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തട്ടികൊണ്ടുപോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീട് പ്രതികളായ സെയ്ഫലി, ജിനു, അജിത്ത്, വിനു, ശിവരഞ്ജിത്ത് എന്നിവരെ തമിഴ്‌നാട്ടില്‍ നിന്നും കൊട്ടിയം പോലീസ് പിടികൂടിയിരുന്നു. പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മറ്റ് മൂന്ന് പ്രതികളെയും കൂടി തമിഴ്‌നാട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്റെ നിര്‍ദ്ദേശാനുസരണം ചാത്തന്നൂര്‍ എ.സി.പി ബി ഗോപകുമാറിന്റെ നേതൃത്വത്തില്‍ കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റെല്‍ എം.സി, പോലീസ് സബ്ബ്് ഇന്‍സ്‌പെക്ടര്‍ ഷിഹാസ്, ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്.സി.പി.ഓ മാരായ സജു, സീനു, മനു, സിപിഒ അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.