വധശ്രമം: പ്രതികള്‍ പിടിയില്‍

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയില്‍. ഇരവിപുരം ഇടക്കുന്നം നിലമേല്‍ തൊടിയില്‍ രാജേന്ദ്രന്‍ മകന്‍ രാഹുല്‍(28), ഇരവിപുരം ഇടക്കുന്നം സ്‌നേഹതീരം സുനാമി ഫ്‌ളാറ്റില്‍ രാജന്റെ മകന്‍ രാജീവ് (29) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയില്‍ ആയത്. ശനിയാഴ്ച രാത്രി 9 മണിയോട്കൂടി വള്ളക്കടവ് സുനാമി ഫ്‌ളാറ്റിലെ താമസക്കാരനായ ജോണ്‍സന്‍ (30) വീട്ടിലേക്ക് പോകുന്ന വഴിക്ക് പ്രതികള്‍ ജോണ്‍സനെ ചീത്ത വിളിക്കുകയും ഇത് ചോദ്യം ചെയ്യ്ത വിരോധത്തില്‍ പ്രതികള്‍ തടിക്കഷ്ണം കൊണ്ട് ഇയാളെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണ്‍സന്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജോണ്‍സന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ഇരവിപുരം പോലീസ് ഉടനടി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.  കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ അഭിലാഷ് എ യുടെ നിര്‍ദ്ദേശാനുസരണം ഇരവിപുരം ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജയേഷ്, അരുണ്‍ഷാ എ.എസ്.ഐ പ്രസന്നന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്യ്തു.