പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ തമിഴ്‌നാട് സ്വദേശി കരുനാഗപ്പള്ളി പോലീസിന്റെ പിടിയില്‍. തിരുനല്‍വേലി ഭാസ്‌കരപുരം കണ്ണന്‍ വീട്ടില്‍ ഇസക്കിമുത്ത് മകന്‍ കുമാര്‍ (30) ആണ് പോലീസിന്റെ പിടിയിലായത്. 17.10.2022 വൈകിട്ട് 03 മണിയോടെ മാതാവിനോടൊപ്പം ഹെയര്‍ ഡ്രസ്സിംഗിനായി വന്ന പെണ്‍കുട്ടിയെ കടയ്ക്കുള്ളില്‍ വെച്ച് ഇയാള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യ്തു. കരുനാഗപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള എസ്.ഐമാരായ സുജാതന്‍പിള്ള, ശരത്ചന്ദ്രന്‍, ഉണ്ണിത്താന്‍ സി.പി.ഓ ദീപ്തി എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.